Posts

വിദ്യാധരൻ മാസ്റ്റർ

Image
90കളിലെ പ്രണയം അവിസ്മരണീയമായിരുന്നു, കത്തുകളിലൂടെ ഹൃദയം കൈമാറുമ്പോൾ കൂട്ടിനുണ്ടായിരുന്നത് മലയാളത്തിന്റെ പ്രണയഗാനങ്ങളും. ഓരോ വരികളിലൂടെയും അവർ സ്വപ്നങ്ങൾ പങ്കു വച്ചു. അത്രയും സുന്ദരമായിരുന്നു ആ കാലവും അന്നത്തെ മലയാള സിനിമയും സംഗീതവും. ആ ഗാനശേഖരത്തിൽ മലയാള മനസുകൾ ഹൃദയത്തോടെ ചേർത്തുവെച്ച ചില വരികളുണ്ട് 'സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം, ദുഃഖ ഭാരങ്ങളും പങ്കുവെയ്ക്കാം ഇനി... സ്വപ്നങ്ങളൊക്കെയും' ഒരുപാട് കവികളും സംഗീത സംവിധായകരും ഗായകരും നമ്മൾക്കുണ്ട്, ഒപ്പം അവർ സമ്മാനിച്ച അതിമനോ ഹര ഗാനങ്ങളും. നാടക വേദികളിൽ പാടിയും സംഗീതം നിർവഹിച്ചും നടന്ന് സിനിമയിൽ ഗായകനാകാൻ ഏറെ ആഗ്രഹിച്ചവനോട്, ശ്രീമൂലനഗരം വിജയൻ എന്ന സംവിധായകൻ, കുറിച്ചിട്ട വരികൾക്ക് ഈണമിട്ടു നൽകാൻ ആവിശ്യപെട്ടപ്പോൾ മലയാളത്തിന് ലഭിച്ചത് ഒരു മനോഹരഗാനവും ഒരു സംഗീത സംവിധായകനെയുമായിരുന്നു. അതെ, മലയാളത്തിന്റെ സ്വന്തം വിദ്യാധരൻ മാസ്റ്റർ, മലയാളികൾ ഏറ്റടുത്ത ആ വരികൾ ഇങ്ങനെയായിരുന്നു...... 'കല്പ്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ കൽഹാര ഹാരവുമായ് നിൽക്കും കല്യാണരൂപനാകും കണ്ണന്റെ കരളിനെ, കവർന്ന രാധികയേപ്പോലെ.... കവർന്ന രാധികയേ...

കലാഭവൻ മണി - മലയാള സിനിമാലോകം ഇന്നും മണിച്ചേട്ടന്റെ ആദ്യ സിനിമ അക്ഷരവും ആദ്യ വേഷം ഓട്ടോഡ്രൈവറുമായിരുന്നു എന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. സല്ലാപം എന്ന സിനിമയിലൂടെ മലയാളിമനസുകളിൽ കൂടുതൽ ഇടംപിടിച്ച കലാഭവൻ മണിയെ, അമ്പിളി എന്ന സംവിധായകനും, സമുദായം എന്ന സിനിമയുമാണ് മലയാളത്തിന് സമ്മാനിച്ചത്.

Image
Kalabhavan Mani   അന്നും ഇന്നും പ്രായഭേദമെന്യേ ഒരുപാടു മനസുകളിൽ നാടൻപാട്ടിന്റെ വിസ്മയം തീർത്ത അനുഗ്രഹീത കലാകാരൻ, മലയാളത്തിന്റെ തീരാ നഷ്ടം. മണിച്ചേട്ടന്റെ ജീവിതവും, ആരെയും വിസ്‌മയിപ്പിക്കുന്ന ചിരിയും ശബ്ദവും, അഭ്രപാളിയിൽ ശോഭിക്കുമ്പോളും പിന്നിട്ട ജീവിതത്തെയും താങ്ങായവരെയും പറ്റി ഏതു പൊതുവേദിയിലും തുറന്നുപറയാൻ മടികാണിക്കാത്ത, ആ ചാലകുടിക്കാരൻ ചങ്ങാതിയെ ഇഷ്ടപ്പെടാത്തവർ ആരുമുണ്ടാവില്ല, ഉണ്ടെങ്കിൽ ഒരു പക്ഷെ വിരലിൽ എണ്ണാവുന്നവർ മാത്രമായിരിക്കും . പത്താം ക്ലാസിൽ പഠനം നിർത്തേണ്ടിവരികയും, ജീവിക്കാനായി പല ജോലികൾ ചെയ്ത്, അവസാനം ചാലക്കുടിക്കാരുടെ പ്രിയപ്പെട്ട ഓട്ടോക്കാരനുമായി, അതിനോടൊപ്പം തന്റെ കലാപരമായ കഴിവുകൾകൊണ്ട് കലാഭവനിൽ ചേരുകയും ഇന്നത്തെ പ്രെഗത്ഭരായ ജയറാം, നാദിർഷ, ദിലീപ് തുടങ്ങിയവരോടൊത്തു ഒരുപാടു വേദികളിൽ പ്രകടനങ്ങൾ കാഴ്ചവെക്കുവാനും മണിചേട്ടന് കഴിഞ്ഞു. പിന്നീട് സംവിധായകനായ അമ്പിളിയെ കാണുകയും സമുദായം എന്ന സിനിമയിലൂടെ മണിചേട്ടൻ മലയാള സിനിമയിലേയ്ക്ക് രംഗപ്രവേശനം നടത്തുകയും ചെയ്തു. മലയാള സിനിമാലോകം ഇന്നും മണിച്ചേട്ടന്റെ ആദ്യ സിനിമ അക്ഷരവും ആദ്യ വേഷം ഓട്ടോഡ്രൈവറുമായിരുന്നു എന്ന് ത...

"അവർ നീരിശ്വരവാദികളാണ്; നമ്മൾ കോൺഗ്രസുകാരാണ്" കാലാകാലങ്ങളായി അടിച്ചേൽപ്പിച്ച അന്ധവിശ്വാസം തകർന്നടിഞ്ഞ്, ക്രൈസ്തവർക്കിടയിലെ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം ഇല്ലാതെയായി.

Image
എട്ടുനാടും കീർത്തികേട്ട പുതുപ്പള്ളി പുണ്ണ്യാളച്ചന്റെ നടേൽ നിന്നുകൊണ്ട്  "പുണ്യാളച്ചാ ഞങ്ങടെ കുഞ്ഞൂഞ്ഞിനെ കാത്തോളണേ" എന്ന് പ്രാർത്ഥിച്ച അച്ചായന്മാർ, തങ്ങളുടെ സ്വന്തമെന്നു അഹങ്കരിച്ച പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞ്  അധികാരത്തിനുവേണ്ടി പരിശുദ്ധസഭയോട് കാണിച്ചദ്രോഹങ്ങൾ മനസിലാക്കിവന്നപ്പോൾ കാലങ്ങൾ കടന്നുപോയി.  1958ലും, 1995ലും, 2017 ജൂലൈയിലും ഭാരതത്തിന്റെ പരമോന്നത നീതിപീഠം അവർത്തിച്ചുറപ്പിച്ച സത്യങ്ങൾ, അധികാരം നിലനിർത്താൻ വേണ്ടി, സുപ്രീംകോടതി നിരോധിച്ച ഒരു സംഘടനയിലെ പ്രമുഖരായ, പിപി തങ്കച്ചൻ, ബെന്നി ബഹനാൻ, ടി.യൂ  കുരുവിള, അനൂപ് ജേക്കബ് തുടങ്ങിയവരെപോലെയുള്ളവരുടെ ഒത്താശയക്കു വഴങ്ങി, 500ൽ പരം കേസുകളുള്ള തോമസ് പ്രഥമന്റെ  ഭീഷണിക്കുമുന്നിലും, സുപ്രീംകോടതി വാനിഷിംഗ്‌ പോയിന്റിൽ എന്നു കണ്ടെത്തിയ ശീമയിലെ  സൂറിക്കുമുന്നിലും ഓച്ഛാനിച്ചു നിന്ന്, മലങ്കര സഭയോട് നിങ്ങള് കാണിച്ച അനീതി, ക്രൂരത, പരിശുദ്ധ പിതാവിനെ പറഞ്ഞു വഞ്ചിച്ച്, ചേലക്കരയിലെ അച്ഛനെയുൾപ്പടെ അഴിക്കുള്ളിൽ കിടത്തി, തുടങ്ങി പരിശുദ്ധ സഭയോട് കാണിച്ച നാണംകെട്ട രാഷ്രിയ വഞ്ചനക്കെതിരെ ഇന്നത്തെ അച്ചായന്മാർ പ്രതികരിച്ച...

ഞാനും എൻറെ യാത്രകളും - മൂന്നാർ - വട്ടവട

Image
ഞാനും എന്റെ യാത്രകളും മൂന്നാർ - വട്ടവട Munnar മരുഭൂമിയിലെ കൊടുംചൂടിൽ പെടാപ്പാടുപെടുന്ന  പ്രവാസികളുടെ ഇടനെഞ്ചിനുള്ളിലേയ്ക്ക് കുളിർമഴപോലെ പെയ്തിറങ്ങുന്ന ചില ആനന്ദ  നിമിഷങ്ങളുണ്ട്, മറ്റൊന്നുമല്ല അവന്റെ നാടും വീടും സ്വപ്നങ്ങളും……!  ഒരു ശരാശരി പ്രവാസിയുടെ സ്വപ്നങ്ങൾക്കപ്പുറം മനസിൽ മുഴുവനും സിനിമയെന്ന വലിയ സ്വപ്നവുമായി ജീവിക്കുന്നവന് പ്രവാസം ഒരു ബാധ്യതതന്നെയാണ്…..! മനസിന്റെ സ്വസ്ഥത വീണ്ടെടുക്കാനായി ഒരു യാത്ര ആവശ്യമാണെന്ന് തോന്നിതുടങ്ങിയപ്പോൾ ചോദ്യങ്ങൾ ഒരുപാടുയർന്നു. എങ്ങോട്ട്….? എപ്പോൾ…? എങ്ങനെ….? ഏറെ ആലോചിക്കേണ്ടിവന്നില്ല. അയൽ രാജ്യങ്ങളിലെ സുഖവാസകേന്ദ്രങ്ങളെക്കാൾ സ്വന്തം നാടിന്റെ ഗന്ധവും ഭംഗിയുമാണെന്ന് ഏതൊരു പ്രവാസിയെപ്പോലെ ദുബായിൽ ജീവിക്കുന്ന ഞാനും തിരിച്ചറിഞ്ഞു. പിന്നെ ചിന്തിക്കാനായി നിന്നില്ല, നാട്ടിലെത്തി. 45 - 48° ഡിഗ്രി ചൂടിൽ നിന്ന് നെടുമ്പാശേരിയിലെത്തുമ്പോൾ കോരിച്ചൊരിയുന്ന മഴയും. എവിടെ പോകണം..? എപ്പോൾ, എങ്ങെനെ….? മൂന്നാർ, പലതവണ പോയിട്ടുണ്ടെങ്കിലും മൂന്നാറിനപ്പുറം ഏകദേശം 60km സഞ്ചരിച്ചാൽ വട്ടവട എന്ന മനോഹരമായ ഗ്രാമത്തെയും കാടികത്തു കൂടിയുള്ള...

AARAM KALPANA - ആറാം കല്പന - Short Film 2015

Image
പിറന്ന മണ്ണിന്റെ സ്വാതന്ദ്ര്യവും സ്വന്തം വിശ്വാസങ്ങളും ഒരു വിദേശ മേൽകോയ്മയ്ക്ക് മുന്നിലും അടിയറവെക്കാതെ നെഞ്ചോടു ചേർത്ത് സ്നേഹിച്ച മലങ്കര നസ്രാണിയുടെ കഥയുമായി ഓർത്തഡോൿസ്‌ വിശ്വാസ സംരക്ഷകൻ നിര്മ്മിച്ച ഷോര്ട്ട് ഫിലിം   Aaram Kalpana

എന്റെ ഇച്ചായൻ

Image
മുല്ലപ്പൂവിന്റെ സുഗന്ധം നിറഞ്ഞ ശ്മശാനഭൂമിയിൽ എപ്പോഴോ നഷ്ടപ്പെട്ട ജീവിതത്തിന്റെ നല്ല നിമിഷങ്ങളുടെ ഓർമകളുമായി കല്ലറയിലെ കുരിശിനരികിൽ പതിവുപോലെ അവൾ ഇന്നും വന്നിരുന്നു.., കഥകൾ പറഞ്ഞും, സങ്കടങ്ങൾ പങ്കുവെച്ചും…! നിറകണ്ണുകളോടെ മെഴുകുതിരികൾ കത്തിച്ച് കൈകൾ കുരിശിൽ താങ്ങി എഴുന്നേൽക്കാൻ ശ്രമിച്ചു...., പക്ഷെ കാലോന്നിടറി.. ആ ശ്മശാന ഭൂമിയിൽ ഒരു വിളിപ്പാടകലെ മാത്രം അകറ്റി നിർത്തിയ ബെന്ധുമിത്രാദികൾ ഓടി എത്തിയപ്പോൾ, രക്തദാഹിയായ യക്ഷിയെപോലെ അവൾ പറഞ്ഞു.... "എന്നെ തൊടരുത്....!! ആരും ഇങ്ങോട്ട് വരണ്ട...., എനിക്കാരെയും കാണണ്ട....!! പോക്കോണം എന്റെ മുന്നിൽനിന്ന്....!!" ഇത് കണ്ടു നിന്ന വികാരിയച്ചൻ കുറച്ചു പരിഭ്രമത്തോടെ ത്രേ സ്യാ മ്മയുടെ അരികിലെത്തി "എന്റെ  ത്രേ സ്യാ മേ....!! കാലം ഒരുപാടായില്ലേ ഇനിയെങ്കിലും....!!" "അച്ചോ....! എന്റെ ഇച്ചായനെ കൊന്നവരുടെ ചോരയാ ഈ നിക്കുന്നതെല്ലാം.., എനിക്കാരെയും കാണണ്ട…."  ത്രേസ്യാമ്മയുടെ കനൽ കത്തുന്ന കണ്ണിൽ നീർത്തുള്ളികൾ നിറയുന്നത് അച്ചന് കാണാമായിരുന്നു.. "ഒരിക്കൽ എന്ടിച്ചായൻ...

എന്റെ നാടും മതവും സംസ്കാരവും - ഞാനും എന്റെ ആല്മാവും

Image
അക്ഷരനഗരിയിലെ അഞ്ചുവിളക്കിന്റെ നാട്ടിൽ, മതസൗഹർദത്തിന്റെ സ്നേഹം വിളിച്ചോതി ക്രിസ്തുമസും, ചന്ദനക്കുടവും, ചിറപ്പും ഒരു രാവിൽ ഒന്നിച്ചാഘോഷിക്കുമ്പോൾ ഇടയ്ക്കയുടെ രാഗത്തിൽ പ്രാർത്ഥനാമന്ത്രങ്ങളും പള്ളിമണിയുടെ  താളത്തിൽ ആരാധനഗീതങ്ങളും തൊട്ടടുത്ത്‌ നിസ്കാര പ്രാർത്ഥനകളും മുഴങ്ങികേൾക്കുന്ന നഗരം. ഇവിടെ ജീവിച്ചു ഈ മാധുര്യം നുകരുമ്പോൾ കാലംചെയ്ത ഡോ. ഗീവർഗിസ് മാർ  ഒസ്താത്തിയോസ് മേത്രാപോലിത്താ പഠിപ്പിച്ച പ്രാർത്ഥനയാണ് മനസ്സിൽ. സച്ചിതാന്ദനും അള്ളാഹുവും സ്വർഗസ്ഥപിതാവുമായ ദൈവത്തിനു നന്ദി. അറിവിന്റെയും അനുഭവങ്ങളുടെയും സമ്പത്തിന്റെയും ആധുനികതയുടെയും തീവ്രവാദത്തിന്റെയും സ്വാർത്ഥതാല്പര്യങ്ങളുടെയും വെളിച്ചത്തിൽ മനുഷ്യൻ ഓരോനിമിഷവും വളർന്നുകൊണ്ടിരിക്കുന്നു. അവിടെ നശിക്കുന്നത് പൂർവഗാമികൾ കാട്ടിതന്ന സഹോദരസ്നേഹവും, പാരമ്പര്യങ്ങളും, ലോകത്തിന്റെ സുഖത്തിനായി പ്രാർത്ഥിക്കാനും അതിഥികളെ ദേവന്മാരായികാണാനും നമ്മെ പഠിപ്പിച്ച നമ്മുടെ സംസ്കാരവും.  തിരിഞ്ഞുനോക്കാം ജീവിതത്തിലേക്ക്  എന്ത് നേടി.....? എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരിസഹോദരരെന്നു ഉറക്കെപ്രഖ്യാപിച്ചു ജനാധിപത്യരാജ്യത്ത് സ്വന്തം സ്ഥ...