കലാഭവൻ മണി - മലയാള സിനിമാലോകം ഇന്നും മണിച്ചേട്ടന്റെ ആദ്യ സിനിമ അക്ഷരവും ആദ്യ വേഷം ഓട്ടോഡ്രൈവറുമായിരുന്നു എന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. സല്ലാപം എന്ന സിനിമയിലൂടെ മലയാളിമനസുകളിൽ കൂടുതൽ ഇടംപിടിച്ച കലാഭവൻ മണിയെ, അമ്പിളി എന്ന സംവിധായകനും, സമുദായം എന്ന സിനിമയുമാണ് മലയാളത്തിന് സമ്മാനിച്ചത്.
Kalabhavan Mani അന്നും ഇന്നും പ്രായഭേദമെന്യേ ഒരുപാടു മനസുകളിൽ നാടൻപാട്ടിന്റെ വിസ്മയം തീർത്ത അനുഗ്രഹീത കലാകാരൻ, മലയാളത്തിന്റെ തീരാ നഷ്ടം. മണിച്ചേട്ടന്റെ ജീവിതവും, ആരെയും വിസ്മയിപ്പിക്കുന്ന ചിരിയും ശബ്ദവും, അഭ്രപാളിയിൽ ശോഭിക്കുമ്പോളും പിന്നിട്ട ജീവിതത്തെയും താങ്ങായവരെയും പറ്റി ഏതു പൊതുവേദിയിലും തുറന്നുപറയാൻ മടികാണിക്കാത്ത, ആ ചാലകുടിക്കാരൻ ചങ്ങാതിയെ ഇഷ്ടപ്പെടാത്തവർ ആരുമുണ്ടാവില്ല, ഉണ്ടെങ്കിൽ ഒരു പക്ഷെ വിരലിൽ എണ്ണാവുന്നവർ മാത്രമായിരിക്കും . പത്താം ക്ലാസിൽ പഠനം നിർത്തേണ്ടിവരികയും, ജീവിക്കാനായി പല ജോലികൾ ചെയ്ത്, അവസാനം ചാലക്കുടിക്കാരുടെ പ്രിയപ്പെട്ട ഓട്ടോക്കാരനുമായി, അതിനോടൊപ്പം തന്റെ കലാപരമായ കഴിവുകൾകൊണ്ട് കലാഭവനിൽ ചേരുകയും ഇന്നത്തെ പ്രെഗത്ഭരായ ജയറാം, നാദിർഷ, ദിലീപ് തുടങ്ങിയവരോടൊത്തു ഒരുപാടു വേദികളിൽ പ്രകടനങ്ങൾ കാഴ്ചവെക്കുവാനും മണിചേട്ടന് കഴിഞ്ഞു. പിന്നീട് സംവിധായകനായ അമ്പിളിയെ കാണുകയും സമുദായം എന്ന സിനിമയിലൂടെ മണിചേട്ടൻ മലയാള സിനിമയിലേയ്ക്ക് രംഗപ്രവേശനം നടത്തുകയും ചെയ്തു. മലയാള സിനിമാലോകം ഇന്നും മണിച്ചേട്ടന്റെ ആദ്യ സിനിമ അക്ഷരവും ആദ്യ വേഷം ഓട്ടോഡ്രൈവറുമായിരുന്നു എന്ന് ത...

Comments
Post a Comment