കലാഭവൻ മണി - മലയാള സിനിമാലോകം ഇന്നും മണിച്ചേട്ടന്റെ ആദ്യ സിനിമ അക്ഷരവും ആദ്യ വേഷം ഓട്ടോഡ്രൈവറുമായിരുന്നു എന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. സല്ലാപം എന്ന സിനിമയിലൂടെ മലയാളിമനസുകളിൽ കൂടുതൽ ഇടംപിടിച്ച കലാഭവൻ മണിയെ, അമ്പിളി എന്ന സംവിധായകനും, സമുദായം എന്ന സിനിമയുമാണ് മലയാളത്തിന് സമ്മാനിച്ചത്.

Kalabhavan Mani

 അന്നും ഇന്നും പ്രായഭേദമെന്യേ ഒരുപാടു മനസുകളിൽ നാടൻപാട്ടിന്റെ വിസ്മയം തീർത്ത അനുഗ്രഹീത കലാകാരൻ, മലയാളത്തിന്റെ തീരാ നഷ്ടം. മണിച്ചേട്ടന്റെ ജീവിതവും, ആരെയും വിസ്‌മയിപ്പിക്കുന്ന ചിരിയും ശബ്ദവും, അഭ്രപാളിയിൽ ശോഭിക്കുമ്പോളും പിന്നിട്ട ജീവിതത്തെയും താങ്ങായവരെയും പറ്റി ഏതു പൊതുവേദിയിലും തുറന്നുപറയാൻ മടികാണിക്കാത്ത, ആ ചാലകുടിക്കാരൻ ചങ്ങാതിയെ ഇഷ്ടപ്പെടാത്തവർ ആരുമുണ്ടാവില്ല, ഉണ്ടെങ്കിൽ ഒരു പക്ഷെ വിരലിൽ എണ്ണാവുന്നവർ മാത്രമായിരിക്കും.
പത്താം ക്ലാസിൽ പഠനം നിർത്തേണ്ടിവരികയും, ജീവിക്കാനായി പല ജോലികൾ ചെയ്ത്, അവസാനം ചാലക്കുടിക്കാരുടെ പ്രിയപ്പെട്ട ഓട്ടോക്കാരനുമായി, അതിനോടൊപ്പം തന്റെ കലാപരമായ കഴിവുകൾകൊണ്ട് കലാഭവനിൽ ചേരുകയും ഇന്നത്തെ പ്രെഗത്ഭരായ ജയറാം, നാദിർഷ, ദിലീപ് തുടങ്ങിയവരോടൊത്തു ഒരുപാടു വേദികളിൽ പ്രകടനങ്ങൾ കാഴ്ചവെക്കുവാനും മണിചേട്ടന് കഴിഞ്ഞു. പിന്നീട് സംവിധായകനായ അമ്പിളിയെ കാണുകയും സമുദായം എന്ന സിനിമയിലൂടെ മണിചേട്ടൻ മലയാള സിനിമയിലേയ്ക്ക് രംഗപ്രവേശനം നടത്തുകയും ചെയ്തു.
മലയാള സിനിമാലോകം ഇന്നും മണിച്ചേട്ടന്റെ ആദ്യ സിനിമ അക്ഷരവും ആദ്യ വേഷം ഓട്ടോഡ്രൈവറുമായിരുന്നു എന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. സല്ലാപം എന്ന സിനിമയിലൂടെ മലയാളിമനസുകളിൽ കൂടുതൽ ഇടംപിടിച്ച കലാഭവൻ മണിയെ, അമ്പിളി എന്ന സംവിധായകനും, സമുദായം എന്ന സിനിമയുമാണ് മലയാളത്തിന് സമ്മാനിച്ചത്. മണിച്ചേട്ടനെ പോലെ തന്നെ ബിജുമേനോനെയും നടൻ ദേവനെയും മലയാളത്തിന് പരിചയപ്പെടുത്തിയത് സംവിധായകൻ അമ്പിളിയാണ്.
((മണിച്ചേട്ടനും സംവിധായകൻ സുന്ദർദാസും ഈ വിവരം മണിമേളം എന്ന പ്രോഗ്രാമിലൂടെ പറയുന്ന വിഡിയോയും, സിനിമയിൽ അവസരം ചോദിച്ചു മണിച്ചേട്ടൻ സംവിധായകൻ അമ്പിളിക്ക് എഴുതിയ കത്തും, സമുദായം എന്ന സിനിമയിലെ മണി അഭിനയിച്ച രംഗവും, കൂടാതെ മണിച്ചേട്ടൻതന്നെ പത്രത്തിൽ എഴുതിയ ഒരു ആർട്ടിക്കളും ഇതിനോടൊപ്പം ചേർക്കുന്നു))
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലൂടെ ദേശിയ, സംസ്ഥാനം (പ്രത്യേക ജൂറി) ചലച്ചിത്ര പുരസ്‌കാരങ്ങൾ ലഭിക്കുകയും പിന്നീട് മലയാള സിനിമയുടെ ഒരു ഭാഗമായി മാറുകയും ചെയ്തു. എന്നാൽ 2016 മാർച്ച് 6 ന് ആ ചിരിയും ആ നാദവും നമ്മളിൽ നിന്ന് വിട്ടു പിരിഞ്ഞു. ഒരിക്കലും അണയാത്ത ദീപമായി മലയാളി മനസ്സിൽ ജീവിക്കുന്ന ആ അനശ്വര പ്രതിഭയുടെ ഓർമകൾക്ക് മുൻപിൽ ഒരായിരം പൂച്ചെണ്ടുകൾ. 


Kalabhavan Mani 1st Shot in malayala Cinema














Comments

Popular posts from this blog

വിദ്യാധരൻ മാസ്റ്റർ

എന്റെ ഇച്ചായൻ

ഞാനും എൻറെ യാത്രകളും - മൂന്നാർ - വട്ടവട