"അവർ നീരിശ്വരവാദികളാണ്; നമ്മൾ കോൺഗ്രസുകാരാണ്" കാലാകാലങ്ങളായി അടിച്ചേൽപ്പിച്ച അന്ധവിശ്വാസം തകർന്നടിഞ്ഞ്, ക്രൈസ്തവർക്കിടയിലെ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം ഇല്ലാതെയായി.



എട്ടുനാടും കീർത്തികേട്ട പുതുപ്പള്ളി പുണ്ണ്യാളച്ചന്റെ നടേൽ നിന്നുകൊണ്ട്  "പുണ്യാളച്ചാ ഞങ്ങടെ കുഞ്ഞൂഞ്ഞിനെ കാത്തോളണേ" എന്ന് പ്രാർത്ഥിച്ച അച്ചായന്മാർ, തങ്ങളുടെ സ്വന്തമെന്നു അഹങ്കരിച്ച പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞ്  അധികാരത്തിനുവേണ്ടി പരിശുദ്ധസഭയോട് കാണിച്ചദ്രോഹങ്ങൾ മനസിലാക്കിവന്നപ്പോൾ കാലങ്ങൾ കടന്നുപോയി. 

1958ലും, 1995ലും, 2017 ജൂലൈയിലും ഭാരതത്തിന്റെ പരമോന്നത നീതിപീഠം അവർത്തിച്ചുറപ്പിച്ച സത്യങ്ങൾ, അധികാരം നിലനിർത്താൻ വേണ്ടി, സുപ്രീംകോടതി നിരോധിച്ച ഒരു സംഘടനയിലെ പ്രമുഖരായ, പിപി തങ്കച്ചൻ, ബെന്നി ബഹനാൻ, ടി.യൂ  കുരുവിള, അനൂപ് ജേക്കബ് തുടങ്ങിയവരെപോലെയുള്ളവരുടെ ഒത്താശയക്കു വഴങ്ങി, 500ൽ പരം കേസുകളുള്ള തോമസ് പ്രഥമന്റെ  ഭീഷണിക്കുമുന്നിലും, സുപ്രീംകോടതി വാനിഷിംഗ്‌ പോയിന്റിൽ എന്നു കണ്ടെത്തിയ ശീമയിലെ  സൂറിക്കുമുന്നിലും ഓച്ഛാനിച്ചു നിന്ന്, മലങ്കര സഭയോട് നിങ്ങള് കാണിച്ച അനീതി, ക്രൂരത, പരിശുദ്ധ പിതാവിനെ പറഞ്ഞു വഞ്ചിച്ച്, ചേലക്കരയിലെ അച്ഛനെയുൾപ്പടെ അഴിക്കുള്ളിൽ കിടത്തി, തുടങ്ങി പരിശുദ്ധ സഭയോട് കാണിച്ച നാണംകെട്ട രാഷ്രിയ വഞ്ചനക്കെതിരെ ഇന്നത്തെ അച്ചായന്മാർ പ്രതികരിച്ചു തുടങ്ങി. ആറൻമുളയും ചെങ്ങന്നൂരും അതൊരു സൂചനമാത്രമായിരുന്നു.

"അവർ നീരിശ്വരവാദികളാണ്; നമ്മൾ കോൺഗ്രസുകാരാണ്" കാലാകാലങ്ങളായി അടിച്ചേൽപ്പിച്ച അന്ധവിശ്വാസം എന്നത്തെയുംപോലെ ഇനിയും ക്രൈസ്തവർക്കിടയിൽ വിലപോകില്ല. കാലം മാറി, കമ്മ്യൂണിസ്റ്റുകാർ ഉള്ളടത്തോളം കാലം ക്രൈസ്തവന് തലയെടുപ്പോടെ ഇവിടെ ജീവിക്കാൻ കഴിയുമെന്ന സത്യം ഇന്നത്തെ തലമുറ മനസിലാക്കി കഴിഞ്ഞു. അന്ധമായ കമ്മ്യൂണിസ്റ് വിരോധം അടിച്ചേൽപ്പിച്ചു ക്രൈസ്തവവോട്ടുകൾ പെട്ടിയിലാക്കാം  എന്നത് വെറുംവ്യാമോഹം മാത്രമായിത്തീരും. 

പരമ്പരാഗതമായി കോൺഗ്രസുകാരായ ക്രൈസ്തവർ  "ഉമ്മച്ചാ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയെന്നു" അടിയുറച്ചുപറയുന്ന സാഹചര്യങ്ങൾ വന്നുതുടങ്ങുമ്പോൾ, അതിൽ പരിശുദ്ധ സഭയ്‌ക്കോ, പിതാക്കന്മാർക്കോ, കമ്മ്യൂണിസ്റുപാർട്ടിക്കോ യാതൊരുവിധ പങ്കുമില്ലെന്നത് പരസ്യമായസത്യം. 
നിങ്ങൾ കാണിച്ച നെറികേടിന്, വഞ്ചനയ്ക്ക്, അധികാരം പിടിച്ചു നിർത്താൻ കളിച്ച നാണംകെട്ട രാഷ്ട്രീയത്തിന് സഭാമക്കൾ പരിശുദ്ധ സഭയുടെ വേദനമനസിലാക്കി നൽകിയ തിരിച്ചടിമാത്രമായിരുന്നു.

സ്വന്തം ബൂത്തിൽ 4 വോട്ട് ഭൂരിപക്ഷം നേടാൻ കഴിയാത്ത പ്രെതിപക്ഷ നേതാവും, സ്വന്തം കുടുംബക്കാർ തിങ്ങിപ്പാർക്കുന്ന ബൂത്തിൽ  4  വോട്ട് കിട്ടാത്ത  മുൻമുഖ്യമന്ത്രിയും ഒരു ഉളിപ്പുമില്ലാതെ ചെങ്ങന്നൂരിൽ ഇടതുപക്ഷം വർഗീയകാർഡിറക്കി വിജയിച്ചു എന്ന് പ്രസംഗിക്കുന്നു. മലങ്കര ഓർത്തഡോക്സ്‌ സഭാമക്കൾ പരിശുദ്ധബാവാതിരുമേനിയുടെ മനസുകണ്ടറിഞ്ഞു പ്രവർത്തിച്ചു. ഭരണം നേടിയെടുക്കാൻ കൈയും മുത്തി കാലും നക്കി അരമനതോറും കേറിയിറങ്ങുമ്പോൾ മനസിൽവെച്ചോ, സഭയും സഭാമക്കളും പ്രതികരിച്ചു തുടങ്ങിയെന്ന സത്യം.

പരിശുദ്ധ സഭയ്ക്ക് രാഷ്ട്രീയ നിലപാടുകളില്ല, ഇന്നത്തെ കമ്മ്യൂണിസ്റ്റു സർക്കാർ മുഖം നോക്കാതെ നടപ്പിൽ വരുത്തിയ നീതി, തുടർന്നും നീതിലഭിക്കും എന്ന പ്രേത്യാശ, ഇതിനുള്ള  നന്ദിയാണ് ചെങ്ങന്നൂരിൽ സഭാമക്കൾ കാണിച്ചത്.  അതിനെ വളച്ചൊടിച്ചു ഇത് അപകടമാണെന്നൊക്കെ പറഞ്ഞു കിടന്നുകരയുന്ന അലക്സ് ബേബിമാരെ പോലെയുള്ള കുഴലൂത്തുകാർ  ഈ സഭയ്ക്കുളിൽ ഒരുപാടുണ്ട്. പരിശുദ്ധമായ മൂറോൻ തൈലത്താൽ പള്ളിയിൽ വെച്ച് മാമോദീസാമുങ്ങിയ സഭാമക്കൾക്കു, കെ.പി.സി.സി ആസ്ഥാനത്തു ഉമ്മന്ചാണ്ടിയെപ്പോലുള്ളവർ മാമോദീസാമുക്കി വളർത്തിയ ഇവരെപോലെയുള്ളവർ പറയുന്നതും കിടന്നുകരയുന്നതും കാണുമ്പോൾ മനസിൽ വെറും പുച്ഛംമാത്രം. 

സഭയ്ക്ക് വേണ്ടത് നീതിയാണ്, അത് നടപ്പിലാക്കി തരുന്നവരോട് പരിശുദ്ധ സഭയും സഭാമക്കളും എന്നും കടപ്പെട്ടിരിക്കും. പുതുപ്പള്ളിയിലെ ഉമ്മച്ചനല്ല, പുതുപ്പള്ളി പള്ളിയിലെ വി ഗീവര്ഗീസ് സഹദയാണ് ഞങ്ങളുടെ പുണ്യാളൻ. തുടർന്നും വഴിനടത്താൻ ഉമ്മച്ചാ പുണ്യാളച്ചൻ നിങ്ങളെ കാത്തുകൊള്ളട്ടെ എന്ന് പഴയപോലെ വീണ്ടും പ്രാർത്ഥിക്കുന്നു.

ജിൻസൺ മാത്യു, കളത്തിൽപറമ്പിൽ 

Comments

Popular posts from this blog

കലാഭവൻ മണി - മലയാള സിനിമാലോകം ഇന്നും മണിച്ചേട്ടന്റെ ആദ്യ സിനിമ അക്ഷരവും ആദ്യ വേഷം ഓട്ടോഡ്രൈവറുമായിരുന്നു എന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. സല്ലാപം എന്ന സിനിമയിലൂടെ മലയാളിമനസുകളിൽ കൂടുതൽ ഇടംപിടിച്ച കലാഭവൻ മണിയെ, അമ്പിളി എന്ന സംവിധായകനും, സമുദായം എന്ന സിനിമയുമാണ് മലയാളത്തിന് സമ്മാനിച്ചത്.

ഞാനും എൻറെ യാത്രകളും - മൂന്നാർ - വട്ടവട

എന്റെ ഇച്ചായൻ