എന്റെ നാടും മതവും സംസ്കാരവും - ഞാനും എന്റെ ആല്മാവും
അക്ഷരനഗരിയിലെ അഞ്ചുവിളക്കിന്റെ നാട്ടിൽ, മതസൗഹർദത്തിന്റെ സ്നേഹം വിളിച്ചോതി ക്രിസ്തുമസും, ചന്ദനക്കുടവും, ചിറപ്പും ഒരു രാവിൽ ഒന്നിച്ചാഘോഷിക്കുമ്പോൾ ഇടയ്ക്കയുടെ രാഗത്തിൽ പ്രാർത്ഥനാമന്ത്രങ്ങളും പള്ളിമണിയുടെ താളത്തിൽ ആരാധനഗീതങ്ങളും തൊട്ടടുത്ത് നിസ്കാര പ്രാർത്ഥനകളും മുഴങ്ങികേൾക്കുന്ന നഗരം. ഇവിടെ ജീവിച്ചു ഈ മാധുര്യം നുകരുമ്പോൾ കാലംചെയ്ത ഡോ. ഗീവർഗിസ് മാർ ഒസ്താത്തിയോസ് മേത്രാപോലിത്താ പഠിപ്പിച്ച പ്രാർത്ഥനയാണ് മനസ്സിൽ.
സച്ചിതാന്ദനും അള്ളാഹുവും സ്വർഗസ്ഥപിതാവുമായ ദൈവത്തിനു നന്ദി.
അറിവിന്റെയും അനുഭവങ്ങളുടെയും സമ്പത്തിന്റെയും ആധുനികതയുടെയും തീവ്രവാദത്തിന്റെയും സ്വാർത്ഥതാല്പര്യങ്ങളുടെയും വെളിച്ചത്തിൽ മനുഷ്യൻ ഓരോനിമിഷവും വളർന്നുകൊണ്ടിരിക്കുന്നു. അവിടെ നശിക്കുന്നത് പൂർവഗാമികൾ കാട്ടിതന്ന സഹോദരസ്നേഹവും, പാരമ്പര്യങ്ങളും, ലോകത്തിന്റെ സുഖത്തിനായി പ്രാർത്ഥിക്കാനും അതിഥികളെ ദേവന്മാരായികാണാനും നമ്മെ പഠിപ്പിച്ച നമ്മുടെ സംസ്കാരവും.
തിരിഞ്ഞുനോക്കാം ജീവിതത്തിലേക്ക് എന്ത് നേടി.....?
എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരിസഹോദരരെന്നു ഉറക്കെപ്രഖ്യാപിച്ചു ജനാധിപത്യരാജ്യത്ത് സ്വന്തം സ്ഥാനത്തിനായി രാഷ്ട്രിയകോവർകഴുതകൾ കാണിക്കുന്ന തെമ്മാടിത്തരങ്ങൾ കൊണ്ടുമാത്രമാണ് മാനുഷ്യസഹോദര്യം അലങ്കോലപെടുന്നത്.
സമൂഹത്തിൽ നിലനില്ക്കുന്ന ജാതി-വർണ്ണം, വർഗീയത, മതമൗലീകത കണക്കിലെടുക്കാതെ മതങ്ങളെ കൂട്ടുപിടിച്ച് മതസൗഹാർദം വ്രണപെടുത്തി നാടിന്റെ വളർച്ചയേക്കാൾ സ്വന്തം ആശയങ്ങൾ മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിച്ചു അഴിമതിയുടെ ഭരണചക്രം തിരിക്കുന്ന നകുസഹങ്ങളെ തിരിച്ചറിഞ്ഞ് പരമോനത നീതിപീഠം കൽപ്പിക്കുന്ന നീതിനടപ്പിലാക്കി, കൈലേന്തിയ വിഷംനിറച്ച വാരികുന്തങ്ങൾ ഉപേക്ഷിച്ച് സ്വന്തം സഹോദരനെ സ്നേഹിക്കാൻ കഴിഞ്ഞാൽ ഭാരതമെന്ന മാതാവിനെ മതസഹിഷ്ണുതയുടെയും മതമൈത്രിയുടെയും പുണ്യഭൂമിയാക്കിതീർക്കുവാൻ സാധിക്കും.
അനവധി ക്രൈസ്തവസഭകൾ നിലകൊള്ളുന്ന നാട്ടിൽ ഒരു വിദേശമേല്കൊയ്മയും, വിദേശസംസ്കാരവും അംഗികരിക്കാതെ തദേശിയത മുഖമുദ്രയാക്കി നാലുവേദങ്ങളിലും ഉപനിഷത്തുകളിലും വിശ്വസിക്കുന്ന ആസ്തികരും വിശ്വസിക്കാത്ത നാസ്തികരും ഉൾപ്പെട്ട ലോകത്തിലെ സജീവമതങ്ങളിൽ ഏറ്റവുംപഴക്കമുള്ള ഹൈന്ദവരുടെ സംസ്കാരം, ആ ഭാരതസംസ്കാരത്തിലുടെ തന്റെ നാടിന്റെ യഷസും പാരമ്പര്യവും വിളിച്ചോതുന്ന ഭാരതനസ്രാണിയായതിൽ അഭിമാനിക്കുന്നു. ദേശക്കാരുടെ പെരുന്നാളാഘോഷവും,. അമ്പലമാത്രുകയിലുള്ള പള്ളികളും, റാസയും, എഴുന്നള്ളത്തും, കൊടിമരവും, കൽവിളക്കും, വെചൂട്ടും, താലികെട്ടുമെല്ലാം ഭാരതസംസ്കാരവും മതസൗഹാർദവും നിലനിർത്താൻ സാധിക്കുന്നു.
അഞ്ചുവിളക്കിന്റെ നാട്ടിലെ കൊട്ടാരമ്പലവും, വലിയപള്ളിയും, തങ്ങളുടെ കബറിടവും സന്ദർശിക്കാത്തവർ ചുരുക്കംതന്നെയായിരിക്കും. മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്നുപഠിപ്പിച്ച ഗുരുവിന്റെ നാട്ടിലെ ജാതിവെത്യാസം തുടച്ചുനീക്കുകയും സാമൂഹികവും സാമ്പത്തികവുമായ ഉച്ചനിച്ചത്വം അപ്രത്യക്ഷമാക്കുകയുംവേണം. ബുദ്ധനും, ദൈവവും, ബ്രഹ്മാവും, അള്ളാഹുവും ഒന്നാണെന്നു മനസിലാക്കി അന്യോന്യം സ്നേഹിക്കണം. ഒരു മതത്തെയും ഇല്ലാതാക്കുവാൻ ആർക്കും കഴിയില്ല, പരസ്പരം ബഹുമാനിച്ചു നഷ്ടമായികൊണ്ടിരിക്കുന്ന നമ്മുടെ സംസ്കാരം വീണ്ടെടുക്കാം. ജാതി-വർണ്ണ ഭേതമില്ലാതെ മാനവരാശിമുഴുവൻ ഭാരതമെന്ന കുടുംബത്തിൽ നിന്നുകൊണ്ട് സഹോദരനെ സ്നേഹിച്ചു ഒന്നിച്ചു പ്രാർത്ഥിക്കാം...... സച്ചിതാന്ദനും അള്ളാഹുവും സ്വർഗസ്ഥപിതാവുമായ ദൈവത്തിനു നന്ദി....!!!
എന്റെ നാടും മതവും സംസ്കാരവും - ഞാനും എന്റെ ആല്മാവും
ജിൻസണ്‍ മാത്യു
''നാനാത്വത്തിൽ ഏകത്വം'' ഭാരത പൈതൃകത്തിന്റെ ഭാഗമാണ്...
ReplyDelete