ഞാനും എന്റെ ആല്മാവും - ആമുഖം



സ്വതന്ത്രമായും, മതേതര-യുക്തി പരവുമായും നിരവധി-അനവധി ചിന്തകൾ ഒരുപക്ഷെ ഈ തലക്കെട്ട്‌  നിങ്ങളിൽ ഉണർത്തുന്നുണ്ടാവാം..., എന്നാൽ തികച്ചും വ്യക്തിപരമായ ആശയത്തിലൂടെ സൗഹൃദ, മത, രാഷ്ട്രീയ, സാംസ്‌കാരിക-സാമൂഹികമായി നടന്നു നീങ്ങിയ നീർച്ചാലുകളിൽ, പാദത്തിൽ തട്ടി കടന്നുപോയ ഓളങ്ങളും മണ്‍തരികളും, ഇടയ്ക്ക്  എപ്പോഴോ വന്നു ചുംബിച്ചുപോയ സ്വർണമത്സ്യങ്ങളും സമ്മാനിച്ച വേദനയിൽനിന്നും സന്തോഷത്തിൽ നിന്നും ഉളവായ ചില ചിന്തകൾ നിറഞ്ഞ്, ശരീരത്തിനും അതിലുപരി ജ്ഞാനേന്ദ്രിയങ്ങൾകൊപ്പം ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി അലയുന്ന എന്റെ മനസ് തന്നെയാണ് തലക്കെട്ടിൽ പരാമർശിച്ചിരിക്കുന്നത്. 
പിച്ചവെച്ച നാൾമുതൽ ചുറ്റിലും കണ്ട, കാണുന്ന ചിലകാഴ്ചകൾ, പഠിച്ച ഒരുപാടുകാര്യങ്ങൾ ആയതിലേക്ക് ഒരു തിരിഞ്ഞുനോട്ടം. അവയിൽ കഥകളുണ്ടാവാം, കവിതകളുണ്ടാവാം, അനുഭവങ്ങളുമുണ്ടാവാം. ആറടിമണ്ണിൽ അലിഞ്ഞുചേരുമ്പോൾ സ്നേഹിക്കുന്നവർക്ക്‌ ഓർമ്മകൾ പങ്കുവെയ്ക്കാൻ ഉപകരിക്കുമെങ്കിൽ ഞാനും കുറിച്ചുവെയ്ക്കാനാഗ്രഹിക്കുന്നു......!!



ഞാനും എന്റെ ആല്മാവും - ജിൻസണ്‍ മാത്യു 


Comments

Popular posts from this blog

കലാഭവൻ മണി - മലയാള സിനിമാലോകം ഇന്നും മണിച്ചേട്ടന്റെ ആദ്യ സിനിമ അക്ഷരവും ആദ്യ വേഷം ഓട്ടോഡ്രൈവറുമായിരുന്നു എന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. സല്ലാപം എന്ന സിനിമയിലൂടെ മലയാളിമനസുകളിൽ കൂടുതൽ ഇടംപിടിച്ച കലാഭവൻ മണിയെ, അമ്പിളി എന്ന സംവിധായകനും, സമുദായം എന്ന സിനിമയുമാണ് മലയാളത്തിന് സമ്മാനിച്ചത്.

ഞാനും എൻറെ യാത്രകളും - മൂന്നാർ - വട്ടവട

എന്റെ ഇച്ചായൻ