Posts

Showing posts from 2015

AARAM KALPANA - ആറാം കല്പന - Short Film 2015

Image
പിറന്ന മണ്ണിന്റെ സ്വാതന്ദ്ര്യവും സ്വന്തം വിശ്വാസങ്ങളും ഒരു വിദേശ മേൽകോയ്മയ്ക്ക് മുന്നിലും അടിയറവെക്കാതെ നെഞ്ചോടു ചേർത്ത് സ്നേഹിച്ച മലങ്കര നസ്രാണിയുടെ കഥയുമായി ഓർത്തഡോൿസ്‌ വിശ്വാസ സംരക്ഷകൻ നിര്മ്മിച്ച ഷോര്ട്ട് ഫിലിം   Aaram Kalpana

എന്റെ ഇച്ചായൻ

Image
മുല്ലപ്പൂവിന്റെ സുഗന്ധം നിറഞ്ഞ ശ്മശാനഭൂമിയിൽ എപ്പോഴോ നഷ്ടപ്പെട്ട ജീവിതത്തിന്റെ നല്ല നിമിഷങ്ങളുടെ ഓർമകളുമായി കല്ലറയിലെ കുരിശിനരികിൽ പതിവുപോലെ അവൾ ഇന്നും വന്നിരുന്നു.., കഥകൾ പറഞ്ഞും, സങ്കടങ്ങൾ പങ്കുവെച്ചും…! നിറകണ്ണുകളോടെ മെഴുകുതിരികൾ കത്തിച്ച് കൈകൾ കുരിശിൽ താങ്ങി എഴുന്നേൽക്കാൻ ശ്രമിച്ചു...., പക്ഷെ കാലോന്നിടറി.. ആ ശ്മശാന ഭൂമിയിൽ ഒരു വിളിപ്പാടകലെ മാത്രം അകറ്റി നിർത്തിയ ബെന്ധുമിത്രാദികൾ ഓടി എത്തിയപ്പോൾ, രക്തദാഹിയായ യക്ഷിയെപോലെ അവൾ പറഞ്ഞു.... "എന്നെ തൊടരുത്....!! ആരും ഇങ്ങോട്ട് വരണ്ട...., എനിക്കാരെയും കാണണ്ട....!! പോക്കോണം എന്റെ മുന്നിൽനിന്ന്....!!" ഇത് കണ്ടു നിന്ന വികാരിയച്ചൻ കുറച്ചു പരിഭ്രമത്തോടെ ത്രേ സ്യാ മ്മയുടെ അരികിലെത്തി "എന്റെ  ത്രേ സ്യാ മേ....!! കാലം ഒരുപാടായില്ലേ ഇനിയെങ്കിലും....!!" "അച്ചോ....! എന്റെ ഇച്ചായനെ കൊന്നവരുടെ ചോരയാ ഈ നിക്കുന്നതെല്ലാം.., എനിക്കാരെയും കാണണ്ട…."  ത്രേസ്യാമ്മയുടെ കനൽ കത്തുന്ന കണ്ണിൽ നീർത്തുള്ളികൾ നിറയുന്നത് അച്ചന് കാണാമായിരുന്നു.. "ഒരിക്കൽ എന്ടിച്ചായൻ...

എന്റെ നാടും മതവും സംസ്കാരവും - ഞാനും എന്റെ ആല്മാവും

Image
അക്ഷരനഗരിയിലെ അഞ്ചുവിളക്കിന്റെ നാട്ടിൽ, മതസൗഹർദത്തിന്റെ സ്നേഹം വിളിച്ചോതി ക്രിസ്തുമസും, ചന്ദനക്കുടവും, ചിറപ്പും ഒരു രാവിൽ ഒന്നിച്ചാഘോഷിക്കുമ്പോൾ ഇടയ്ക്കയുടെ രാഗത്തിൽ പ്രാർത്ഥനാമന്ത്രങ്ങളും പള്ളിമണിയുടെ  താളത്തിൽ ആരാധനഗീതങ്ങളും തൊട്ടടുത്ത്‌ നിസ്കാര പ്രാർത്ഥനകളും മുഴങ്ങികേൾക്കുന്ന നഗരം. ഇവിടെ ജീവിച്ചു ഈ മാധുര്യം നുകരുമ്പോൾ കാലംചെയ്ത ഡോ. ഗീവർഗിസ് മാർ  ഒസ്താത്തിയോസ് മേത്രാപോലിത്താ പഠിപ്പിച്ച പ്രാർത്ഥനയാണ് മനസ്സിൽ. സച്ചിതാന്ദനും അള്ളാഹുവും സ്വർഗസ്ഥപിതാവുമായ ദൈവത്തിനു നന്ദി. അറിവിന്റെയും അനുഭവങ്ങളുടെയും സമ്പത്തിന്റെയും ആധുനികതയുടെയും തീവ്രവാദത്തിന്റെയും സ്വാർത്ഥതാല്പര്യങ്ങളുടെയും വെളിച്ചത്തിൽ മനുഷ്യൻ ഓരോനിമിഷവും വളർന്നുകൊണ്ടിരിക്കുന്നു. അവിടെ നശിക്കുന്നത് പൂർവഗാമികൾ കാട്ടിതന്ന സഹോദരസ്നേഹവും, പാരമ്പര്യങ്ങളും, ലോകത്തിന്റെ സുഖത്തിനായി പ്രാർത്ഥിക്കാനും അതിഥികളെ ദേവന്മാരായികാണാനും നമ്മെ പഠിപ്പിച്ച നമ്മുടെ സംസ്കാരവും.  തിരിഞ്ഞുനോക്കാം ജീവിതത്തിലേക്ക്  എന്ത് നേടി.....? എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരിസഹോദരരെന്നു ഉറക്കെപ്രഖ്യാപിച്ചു ജനാധിപത്യരാജ്യത്ത് സ്വന്തം സ്ഥ...

ഞാനും എന്റെ ആല്മാവും - ആമുഖം

Image
സ്വതന്ത്രമായും, മതേതര-യുക്തി പരവുമായും നിരവധി-അനവധി ചിന്തകൾ ഒരുപക്ഷെ ഈ തലക്കെട്ട്‌  നിങ്ങളിൽ ഉണർത്തുന്നുണ്ടാവാം..., എന്നാൽ തികച്ചും വ്യക്തിപരമായ ആശയത്തിലൂടെ സൗഹൃദ, മത, രാഷ്ട്രീയ, സാംസ്‌കാരിക-സാമൂഹികമായി നടന്നു നീങ്ങിയ നീർച്ചാലുകളിൽ, പാദത്തിൽ തട്ടി കടന്നുപോയ ഓളങ്ങളും മണ്‍തരികളും, ഇടയ്ക്ക്  എപ്പോഴോ വന്നു ചുംബിച്ചുപോയ സ്വർണമത്സ്യങ്ങളും സമ്മാനിച്ച വേദനയിൽനിന്നും സന്തോഷത്തിൽ നിന്നും ഉളവായ ചില ചിന്തകൾ നിറഞ്ഞ്, ശരീരത്തിനും അതിലുപരി ജ്ഞാനേന്ദ്രിയങ്ങൾകൊപ്പം ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി അലയുന്ന എന്റെ മനസ് തന്നെയാണ് തലക്കെട്ടിൽ പരാമർശിച്ചിരിക്കുന്നത്.  പിച്ചവെച്ച നാൾമുതൽ ചുറ്റിലും കണ്ട, കാണുന്ന ചിലകാഴ്ചകൾ, പഠിച്ച ഒരുപാടുകാര്യങ്ങൾ ആയതിലേക്ക് ഒരു തിരിഞ്ഞുനോട്ടം. അവയിൽ കഥകളുണ്ടാവാം, കവിതകളുണ്ടാവാം, അനുഭവങ്ങളുമുണ്ടാവാം. ആറടിമണ്ണിൽ അലിഞ്ഞുചേരുമ്പോൾ സ്നേഹിക്കുന്നവർക്ക്‌ ഓർമ്മകൾ പങ്കുവെയ്ക്കാൻ ഉപകരിക്കുമെങ്കിൽ ഞാനും കുറിച്ചുവെയ്ക്കാനാഗ്രഹിക്കുന്നു......!! ഞാനും എന്റെ ആല്മാവും - ജിൻസണ്‍ മാത്യു