"അവർ നീരിശ്വരവാദികളാണ്; നമ്മൾ കോൺഗ്രസുകാരാണ്" കാലാകാലങ്ങളായി അടിച്ചേൽപ്പിച്ച അന്ധവിശ്വാസം തകർന്നടിഞ്ഞ്, ക്രൈസ്തവർക്കിടയിലെ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം ഇല്ലാതെയായി.

എട്ടുനാടും കീർത്തികേട്ട പുതുപ്പള്ളി പുണ്ണ്യാളച്ചന്റെ നടേൽ നിന്നുകൊണ്ട് "പുണ്യാളച്ചാ ഞങ്ങടെ കുഞ്ഞൂഞ്ഞിനെ കാത്തോളണേ" എന്ന് പ്രാർത്ഥിച്ച അച്ചായന്മാർ, തങ്ങളുടെ സ്വന്തമെന്നു അഹങ്കരിച്ച പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞ് അധികാരത്തിനുവേണ്ടി പരിശുദ്ധസഭയോട് കാണിച്ചദ്രോഹങ്ങൾ മനസിലാക്കിവന്നപ്പോൾ കാലങ്ങൾ കടന്നുപോയി. 1958ലും, 1995ലും, 2017 ജൂലൈയിലും ഭാരതത്തിന്റെ പരമോന്നത നീതിപീഠം അവർത്തിച്ചുറപ്പിച്ച സത്യങ്ങൾ, അധികാരം നിലനിർത്താൻ വേണ്ടി, സുപ്രീംകോടതി നിരോധിച്ച ഒരു സംഘടനയിലെ പ്രമുഖരായ, പിപി തങ്കച്ചൻ, ബെന്നി ബഹനാൻ, ടി.യൂ കുരുവിള, അനൂപ് ജേക്കബ് തുടങ്ങിയവരെപോലെയുള്ളവരുടെ ഒത്താശയക്കു വഴങ്ങി, 500ൽ പരം കേസുകളുള്ള തോമസ് പ്രഥമന്റെ ഭീഷണിക്കുമുന്നിലും, സുപ്രീംകോടതി വാനിഷിംഗ് പോയിന്റിൽ എന്നു കണ്ടെത്തിയ ശീമയിലെ സൂറിക്കുമുന്നിലും ഓച്ഛാനിച്ചു നിന്ന്, മലങ്കര സഭയോട് നിങ്ങള് കാണിച്ച അനീതി, ക്രൂരത, പരിശുദ്ധ പിതാവിനെ പറഞ്ഞു വഞ്ചിച്ച്, ചേലക്കരയിലെ അച്ഛനെയുൾപ്പടെ അഴിക്കുള്ളിൽ കിടത്തി, തുടങ്ങി പരിശുദ്ധ സഭയോട് കാണിച്ച നാണംകെട്ട രാഷ്രിയ വഞ്ചനക്കെതിരെ ഇന്നത്തെ അച്ചായന്മാർ പ്രതികരിച്ച...