എന്റെ ഇച്ചായൻ

മുല്ലപ്പൂവിന്റെ സുഗന്ധം നിറഞ്ഞ ശ്മശാനഭൂമിയിൽ എപ്പോഴോ നഷ്ടപ്പെട്ട ജീവിതത്തിന്റെ നല്ല നിമിഷങ്ങളുടെ ഓർമകളുമായി കല്ലറയിലെ കുരിശിനരികിൽ പതിവുപോലെ അവൾ ഇന്നും വന്നിരുന്നു.., കഥകൾ പറഞ്ഞും, സങ്കടങ്ങൾ പങ്കുവെച്ചും…! നിറകണ്ണുകളോടെ മെഴുകുതിരികൾ കത്തിച്ച് കൈകൾ കുരിശിൽ താങ്ങി എഴുന്നേൽക്കാൻ ശ്രമിച്ചു...., പക്ഷെ കാലോന്നിടറി.. ആ ശ്മശാന ഭൂമിയിൽ ഒരു വിളിപ്പാടകലെ മാത്രം അകറ്റി നിർത്തിയ ബെന്ധുമിത്രാദികൾ ഓടി എത്തിയപ്പോൾ, രക്തദാഹിയായ യക്ഷിയെപോലെ അവൾ പറഞ്ഞു.... "എന്നെ തൊടരുത്....!! ആരും ഇങ്ങോട്ട് വരണ്ട...., എനിക്കാരെയും കാണണ്ട....!! പോക്കോണം എന്റെ മുന്നിൽനിന്ന്....!!" ഇത് കണ്ടു നിന്ന വികാരിയച്ചൻ കുറച്ചു പരിഭ്രമത്തോടെ ത്രേ സ്യാ മ്മയുടെ അരികിലെത്തി "എന്റെ ത്രേ സ്യാ മേ....!! കാലം ഒരുപാടായില്ലേ ഇനിയെങ്കിലും....!!" "അച്ചോ....! എന്റെ ഇച്ചായനെ കൊന്നവരുടെ ചോരയാ ഈ നിക്കുന്നതെല്ലാം.., എനിക്കാരെയും കാണണ്ട…." ത്രേസ്യാമ്മയുടെ കനൽ കത്തുന്ന കണ്ണിൽ നീർത്തുള്ളികൾ നിറയുന്നത് അച്ചന് കാണാമായിരുന്നു.. "ഒരിക്കൽ എന്ടിച്ചായൻ...