എന്റെ നാടും മതവും സംസ്കാരവും - ഞാനും എന്റെ ആല്മാവും
അക്ഷരനഗരിയിലെ അഞ്ചുവിളക്കിന്റെ നാട്ടിൽ, മതസൗഹർദത്തിന്റെ സ്നേഹം വിളിച്ചോതി ക്രിസ്തുമസും, ചന്ദനക്കുടവും, ചിറപ്പും ഒരു രാവിൽ ഒന്നിച്ചാഘോഷിക്കുമ്പോൾ ഇടയ്ക്കയുടെ രാഗത്തിൽ പ്രാർത്ഥനാമന്ത്രങ്ങളും പള്ളിമണിയുടെ താളത്തിൽ ആരാധനഗീതങ്ങളും തൊട്ടടുത്ത് നിസ്കാര പ്രാർത്ഥനകളും മുഴങ്ങികേൾക്കുന്ന നഗരം. ഇവിടെ ജീവിച്ചു ഈ മാധുര്യം നുകരുമ്പോൾ കാലംചെയ്ത ഡോ. ഗീവർഗിസ് മാർ ഒസ്താത്തിയോസ് മേത്രാപോലിത്താ പഠിപ്പിച്ച പ്രാർത്ഥനയാണ് മനസ്സിൽ. സച്ചിതാന്ദനും അള്ളാഹുവും സ്വർഗസ്ഥപിതാവുമായ ദൈവത്തിനു നന്ദി. അറിവിന്റെയും അനുഭവങ്ങളുടെയും സമ്പത്തിന്റെയും ആധുനികതയുടെയും തീവ്രവാദത്തിന്റെയും സ്വാർത്ഥതാല്പര്യങ്ങളുടെയും വെളിച്ചത്തിൽ മനുഷ്യൻ ഓരോനിമിഷവും വളർന്നുകൊണ്ടിരിക്കുന്നു. അവിടെ നശിക്കുന്നത് പൂർവഗാമികൾ കാട്ടിതന്ന സഹോദരസ്നേഹവും, പാരമ്പര്യങ്ങളും, ലോകത്തിന്റെ സുഖത്തിനായി പ്രാർത്ഥിക്കാനും അതിഥികളെ ദേവന്മാരായികാണാനും നമ്മെ പഠിപ്പിച്ച നമ്മുടെ സംസ്കാരവും. തിരിഞ്ഞുനോക്കാം ജീവിതത്തിലേക്ക് എന്ത് നേടി.....? എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരിസഹോദരരെന്നു ഉറക്കെപ്രഖ്യാപിച്ചു ജനാധിപത്യരാജ്യത്ത് സ്വന്തം സ്ഥ...