ഞാനും എൻറെ യാത്രകളും - മൂന്നാർ - വട്ടവട
ഞാനും എന്റെ യാത്രകളും മൂന്നാർ - വട്ടവട Munnar മരുഭൂമിയിലെ കൊടുംചൂടിൽ പെടാപ്പാടുപെടുന്ന പ്രവാസികളുടെ ഇടനെഞ്ചിനുള്ളിലേയ്ക്ക് കുളിർമഴപോലെ പെയ്തിറങ്ങുന്ന ചില ആനന്ദ നിമിഷങ്ങളുണ്ട്, മറ്റൊന്നുമല്ല അവന്റെ നാടും വീടും സ്വപ്നങ്ങളും……! ഒരു ശരാശരി പ്രവാസിയുടെ സ്വപ്നങ്ങൾക്കപ്പുറം മനസിൽ മുഴുവനും സിനിമയെന്ന വലിയ സ്വപ്നവുമായി ജീവിക്കുന്നവന് പ്രവാസം ഒരു ബാധ്യതതന്നെയാണ്…..! മനസിന്റെ സ്വസ്ഥത വീണ്ടെടുക്കാനായി ഒരു യാത്ര ആവശ്യമാണെന്ന് തോന്നിതുടങ്ങിയപ്പോൾ ചോദ്യങ്ങൾ ഒരുപാടുയർന്നു. എങ്ങോട്ട്….? എപ്പോൾ…? എങ്ങനെ….? ഏറെ ആലോചിക്കേണ്ടിവന്നില്ല. അയൽ രാജ്യങ്ങളിലെ സുഖവാസകേന്ദ്രങ്ങളെക്കാൾ സ്വന്തം നാടിന്റെ ഗന്ധവും ഭംഗിയുമാണെന്ന് ഏതൊരു പ്രവാസിയെപ്പോലെ ദുബായിൽ ജീവിക്കുന്ന ഞാനും തിരിച്ചറിഞ്ഞു. പിന്നെ ചിന്തിക്കാനായി നിന്നില്ല, നാട്ടിലെത്തി. 45 - 48° ഡിഗ്രി ചൂടിൽ നിന്ന് നെടുമ്പാശേരിയിലെത്തുമ്പോൾ കോരിച്ചൊരിയുന്ന മഴയും. എവിടെ പോകണം..? എപ്പോൾ, എങ്ങെനെ….? മൂന്നാർ, പലതവണ പോയിട്ടുണ്ടെങ്കിലും മൂന്നാറിനപ്പുറം ഏകദേശം 60km സഞ്ചരിച്ചാൽ വട്ടവട എന്ന മനോഹരമായ ഗ്രാമത്തെയും കാടികത്തു കൂടിയുള്ള...